മലയാളികളുടെ വേണു സാറിന് മനം നിറഞ്ഞ അഭിനന്ദനങ്ങൾ

Congratulations Mr Venu Rajamony, has been empanelled to the Grade-1(Secretary) at Ministry of External Affairs, Government of India.

ഇന്ത്യൻ ഫോറിൻ സർവിസ് 1986 ബാച്ചിലെ പ്രമുഖ മലയാളിയും നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതിയുമായ വേണു രാജാമണി വീണ്ടും വിദേശകാര്യ മന്ത്രാലയത്തിലേക്ക്. ഇപ്പോൾ ഈ ഉന്നത പദവിയിലുള്ള ഏക മലയാളിയായ വേണു രാജാമണി മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. ഇദ്ദേഹം സ്ഥാനപതിയായി പ്രവർത്തിച്ചയിടങ്ങളിലെല്ലാം മലയാളികളുമായും മലയാളിസംഘങ്ങളുമായും വളരെയേറെ അടുപ്പത്തിലായിരുന്നു. ധനകാര്യ മന്ത്രാലയത്തിന് പുറമെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ്സ് സെക്രട്ടറിയായും വ്യത്യസ്ത ദൗത്യങ്ങളുടെ ഭാഗമായി അമേരിക്ക, ഹോങ്കോംഗ്, ചൈന, ജനീവ, യു.എ.ഇ എന്നിവിടങ്ങളിലായി മൂന്ന് പതിറ്റാണ്ടിലധികം മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. മുതിർന്ന പത്രപ്രവർത്തകൻ കൂടിയായ വേണു മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയായിരുന്ന കാലം രാഷ്ട്രപ്രതി ഭവൻ സന്ദർശിക്കുന്ന മാധ്യമപ്രവർത്തകരുടെ സുവർണ്ണ കാലഘട്ടമായിരുന്നു.

മലയാളികളുടെ വേണു സാറിന് മനം നിറഞ്ഞ അഭിനന്ദനങ്ങൾ.

See at Twitter, Facebook, LinkedIn, Google Plus

Share :