അറക്കല്‍ രാജവംശത്തിലെ മുപ്പത്തിയേഴാമത് ബീവിയും 50-ഓളം പള്ളികളുടെ മുതവല്ലിയുമായിരുന്ന അറക്കൽ ബീവിയുടെ നിര്യാണത്തിൽ അഗാതമായ ദുഖം രേഖപ്പെടുത്തുന്നതോടൊപ്പം ബീവിയുടെ പരലോകജീവിതം പ്രകാശപൂരിതമാവട്ടെ എന്ന് പ്രാർഥിക്കുന്നു. മലയാളക്കരയിലെ ഏക മുസ്‌ലിം രാജവംശമായ അറക്കല്‍ രാജവംശത്തിലെ രാജ്ഞിയും സാംസ്‌കാരിക കേരളത്തിലെ ഉന്നത വ്യക്തിത്വങ്ങളിലൊരാളുമായിരുന്ന സുല്‍ത്താന്‍ അറക്കല്‍ ആദിരാജാ സൈനബ ആയിശാബിയുടെ വേർപാട് അറക്കൽ-കേയി കുടുംബങ്ങളുടെയും സാംസ്‌കാരിക കേരളത്തിന്റെയും തീരാനഷ്ടമാണ്. ബീവി വാർദ്ധക്യസഹജമായ രോഗശയ്യയിലായിരിക്കെ സന്ദർശിക്കാൻ സാധിച്ചില്ലായിരുന്നെങ്കിലും സുഖവിശേഷങ്ങൾ കുടുംബവൃത്തങ്ങളുമായി നിരന്തരം ആരായുകയും പ്രാർഥിക്കുകയും ചെയ്തിരുന്നു. പ്രായവും, വാർദ്ധക്യസഹജമായ അസുഖങ്ങളും വേട്ടയാടിയിരുന്നെങ്കിലും […]