പാറക്കടവ് പീഡന കേസില്‍ വഴിത്തിരിവ്; പെണ്‍കുട്ടി സ്വയം മുറിവേല്‍പ്പിച്ചതെന്ന് ക്രൈംബ്രാഞ്ച്

SPEAK YOUR MIND

കോഴിക്കോട്: പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നാലരവയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന വാദം തെറ്റെന്ന് കൈംബ്രാഞ്ച്. കുട്ടി ലൈംഗികാവയവത്തില്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നെന്നാണ് ക്രെെംബ്രാഞ്ച് കണ്ടെത്തിയത് . ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കും . സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറിയും മതപണ്ഡിതനുമായ പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ ആവശ്യപ്രകാരം അന്വേഷണം ആരംഭിച്ച ക്രെെംബ്രാഞ്ച് സംഘത്തിന്റേതാണ് ഈ കണ്ടെത്തല്‍ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെയും തലശേരി സഹകരണ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മൂത്രനാളിയിലെ അണുബാധയെ തുടര്‍ന്നാണ് ലൈംഗികാവയവത്തില്‍ മുറിവേല്‍ക്കാന്‍ കാരണമെന്നാണ് ക്രെെംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ലൈംഗിക പീഡനക്കഥയുണ്ടാക്കിയതെന്ന വിലയിരുത്തലും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. . താമരശേരി ഡി.വൈ.എസ്.പി ജെയ്സണ്‍ കെ. എബ്രഹാം അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പീഡനം നടന്നതായും സ്കൂള്‍ ബസ് ക്ലീനര്‍ മുനീര്‍ പ്രതിയാണെന്നും കണ്ടെത്തിയിരുന്നു മുനീറിനെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ എറെ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതേ സ്കൂളിനോടനുബന്ധിച്ച ഓര്‍ഫനേജില്‍ താമസിച്ച് മതപഠനം നടത്തുന്ന തലശേരി പാറോട് ചെറുപറമ്പ് സ്വദേശി കുണ്ടാരംചേരി മുത്തലിബ് സഖാഫിയുടെ മകന്‍ മുബഷീര്‍ , തലശേരി എരഞ്ഞോളി ചുങ്കത്തില്‍ പവിത്രം വീട്ടില്‍ സിറാജിന്റെ മകന്‍ ഷംസുദ്ദീന്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടി ഇവരെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇവര്‍ കുറ്റക്കാരല്ലെന്ന നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചിരിക്കുന്നത്. മലപ്പുറം ക്രെെംബ്രാഞ്ച് ഡി.വൈ.എസ്.പി മോഹനചന്ദ്രനാണ് കേസന്വേഷിച്ചിരുന്നത്. അന്വേഷണം മിക്കവാറും പൂര്‍ത്തിയായസാഹചര്യത്തില്‍ കേസ് ഡി വൈ എസ് പി . കെ.വി സന്തോഷിന് കൈമാറുകയായിരുന്നു. സന്തോഷാണ് നിലവില്‍കേസ് അന്വേഷിക്കുന്നത് .സത്യന്‍ മൊകേരിയുടെ ഭാര്യ വസന്ത നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായില്ലെന്ന കാര്യം അറിയിച്ചിട്ടുണ്ട് . ക്രൈംബ്രാഞ്ചിന്റ റിപ്പോര്‍ട്ട് അടുത്തയാഴ്ച്ച കോഴിക്കോട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും . - Read source at: http://www.asianetnews.tv/crime/article/23958_parakkadav-sexual-assault

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>