നാഗാലാന്റിലെ പെണ്‍കുട്ടി മാനഭംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

SPEAK YOUR MIND

Security personnel at the site after the mob dragged out the rape accused out of Dimapur district jail and lynched in Dimapur, Nagaland on Thursday. (source: PTI)

ദിമാപ്പൂര്‍: നാഗാലാന്റില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ തല്ലിക്കൊന്ന ശരഫുദ്ദീന്‍ഖാനെതിരെ കേസ് കൊടുത്ത പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായിരുന്നില്ലെന്ന് സഹോദരന്‍ ജമാലുദ്ദീന്‍ ഖാന്‍.
ശരഫുദ്ദീന്‍ ഖാനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി അദ്ദേഹത്തിന്റെ ഭാര്യയുടെ കസിനാണ്. മാനഭംഗം നടന്നിട്ടില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കുടുംബത്തിലെ അംഗങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. പിന്നെ എങ്ങനെയാണ് തങ്ങള്‍ ബംഗ്ലദേശി കുടിയേറ്റക്കാരാണെന്ന് പറയുന്നത്. എന്റെ സഹോദരന്‍ ബലിയാടാക്കപ്പെടുകയായിരുന്നു. ശരഫുദ്ദീന്‍ ഖാന്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയതാണെന്ന് പൊലീസ് പറഞ്ഞിരുന്നു.
തന്റെ സഹോദരന്‍ കമാല്‍ ഖാന്‍ ഇന്ത്യന്‍ ആര്‍മിയുടെ അസ്സാം റെജിമെന്റില്‍ ജോലി ചെയ്യുന്നുണ്ട്. മറ്റൊരു സഹോദരന്‍ ഇമാനുദ്ദീന്‍ ഖാന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു. പിതാവ് സയിദ് ഹുസൈന്‍ ഖാന്‍ എയര്‍ ഫോഴ്‌സില്‍ നിന്ന് വിരമിച്ചയാളാണെന്നും അമ്മ ഇപ്പോളും പെന്‍ഷന്‍ പറ്റുന്നുണ്ടെന്നും ജമാലുദ്ദീന്‍ ഖാന്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭ്യമല്ലെന്ന് പൊലീസ് എന്തുകൊണ്ടാണ് പറഞ്ഞത്. പെണ്‍കുട്ടിയുടെ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കാതെ പൊലീസ് എന്താണ് പ്രതി ബംഗ്ലാദേശി കുടിയേറ്റക്കാരാനാണെന്ന് പറഞ്ഞതെന്നും ഇയാള്‍ ചോദിച്ചു.
ദിമാപ്പൂര്‍ ജയില്‍ തകര്‍ത്ത് 2000 ത്തോളം വരുന്ന ജനക്കൂട്ടം ശരഫുദ്ദീന്‍ ഖാനെ തല്ലിക്കൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>